Breaking News
Breaking

ഇന്ന് ട്രാക്കുണരും

ഇന്ന് ട്രാക്കുണരും; ആദ്യ രണ്ട് ദിവസവും കരുത്തുകാട്ടി തിരുവനന്തപുരം


കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഗ്ലാമർ ഇനങ്ങളായ അത്ലറ്റിക്സിന് വ്യാഴാഴ്ച തുടക്കമാകും. മഹാരാജാസിന്‍റെ സിന്തറ്റിക് ട്രാക്കില്‍ രാവിലെ 6.10ന് സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്റർ നടത്തത്തോടെയാണ് അത്ലറ്റിക്സ് തുടങ്ങുക.14 ഫൈനലുകളാണ് അത്ലറ്റിക്സിന്‍റെ ആദ്യദിനം നടക്കുക. നവംബർ 11വരെ നടക്കുന്ന 98 ഫൈനലുകളില്‍ 2700 കായികതാരങ്ങള്‍ മാറ്റുരക്കും.

കായികമേളയുടെ ആദ്യരണ്ട് ദിനങ്ങളില്‍ ഗെയിംസ് ഇനങ്ങളില്‍ തിരുവനന്തപുരം കരുത്തുകാട്ടുകയാണ്. ബുധനാഴ്ച രാത്രി ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 842 പോയന്‍റുമായി ബഹുദൂരം മുന്നിലുള്ള തിരുവനന്തപുരത്തിന് പിന്നിലായി 464 പോയന്‍റുമായി കണ്ണൂരും 437 പോയന്‍റുമായി തൃശൂരുമാണുള്ളത്.

മേളയുടെ രണ്ടാംദിനത്തില്‍ വുഷുവിലും ഖോഖോയിലും പരിക്കിന്‍റെ കളിയായിരുന്നു. ഒമ്ബത് പേർക്ക് ഗുരുതര പരിക്കേറ്റതോടെ വുഷുമത്സരം നിർത്തിവെക്കേണ്ടിയും വന്നു. വുഷുവില്‍ 63 പേർക്കും ഖോഖോയില്‍ 40പേർക്കുമാണ് പരിക്കേറ്റത്. രണ്ടാംദിനം നീന്തലില്‍ ആറ് മീറ്റ് റെക്കോഡ് പിറന്നു. ഇതോടെ മേളയില്‍ റെക്കോഡിന്‍റെ എണ്ണം 13 ആയി.


LIVE TV KERALA
19413 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.