Breaking News
Breaking

സ്വര്‍ണ സുല്‍ത്താൻ

ട്രാക്കുണർന്നപ്പോള്‍ ആദ്യ സ്വർണം നേടി മലപ്പുറത്തിന്റെ മുഹമ്മദ് സുല്‍ത്താൻ


മഹാരാജാസ് കോളജില്‍ വ്യാഴാഴ്ച രാവിലെ സിന്തറ്റിക്ക് ട്രാക്കുണർന്നപ്പോള്‍ ആദ്യ സ്വർണം നേടി മലപ്പുറത്തിന്റെ മുഹമ്മദ് സുല്‍ത്താൻ.

സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്റർ നടത്തത്തിലാണ് ഐഡിയല്‍ കടകശ്ശേരിയുടെ സുല്‍ത്താൻ സ്വർണത്തിലേക്ക് നടന്നത്. 23 മിനിറ്റ് 35.28 സെക്കൻഡിലാണ് ഫിനിഷ്.

പ്ലസ് വണ്‍ വിദ്യാർഥിയായ താരം കഴിഞ്ഞ വർഷം മുതലാണ് ഐഡിയലിനൊപ്പം പരിശീലനം തുടങ്ങിയത്. ഐഡിയലിന്റെ തന്നെ താരമായ ദില്‍ജിത്തിനാണ് വെങ്കലം. അതുവരെ സഹോദരൻ റസലായിരുന്നു സുല്‍ത്താനെ പരിശീലിപ്പിച്ചത്. തീരപ്രദേശത്തെ അസൗകര്യങ്ങളോടെ പടവെട്ടിയാണ് സുല്‍ത്താന്റെ കായിക നേട്ടം. താനൂർ അല്‍ ബസാർ സ്വദേശിയും മത്സ്യതൊഴിലാളിയുമായ എ.കെ ലത്തീഫിന്റെയും ഫാത്തിമയുടെയും മകനാണ് സുല്‍ത്താൻ.


LIVE TV KERALA
19881 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.