റാസല്‍ഖൈമയില്‍ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
റാസല്‍ഖൈമ: റാക് സ്‌റ്റീവൻ റോക്കില്‍ ഹെവി ഡമ്ബർ ട്രക്ക് അപകടത്തില്‍പ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു.കോഴിക്കോട് ബാലുശേരി ഏകരൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ ശശികുമാർ -അജിത ദമ്ബതികളുടെ മകനായ അതുല്‍ (27) ആണ് ദാരുണമായി മരിച്ചത്.
ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴാഴ് മറിയുകയാരുന്നു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് അന്ത്യം.
അഞ്ചര വർഷമായി സ്റ്റീവൻ റോക്കില്‍ സേവനം അനുഷ്ട്ഠിച്ച് വരുന്ന അതുല്‍ അവിവാഹിതനാണ്. സാഹോദരങ്ങള്‍: അബിൻ, വിഷ്ണു. കമ്ബനിയിലെ സ്നേഹ സൗമ്യ സാന്നിദ്ധ്യമായിരുന്നു അതുലെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.