Breaking News
Breaking

സുവര്‍ണ നേട്ടത്തിലേക്ക് 'നീന്തി'ക്കയറി

സുവര്‍ണ നേട്ടത്തിലേക്ക് 'നീന്തി'ക്കയറി അപര്‍ണ


തിരുവനന്തപുരം: കട്ടേല ഡോ അംബേക്ർ റെസിഡൻഷ്യല്‍ സ്കൂളില്‍ പ്ലസ് ടു വില്‍ പഠിക്കുന്ന എസ്.എസ്. അപർണ നീന്തികയറിയത് സ്വർണ സ്വപ്നങ്ങളിലേക്ക്.കളിക്കളത്തില്‍ ആദ്യമായി എത്തുന്ന അപർണക്ക് തുടക്കക്കാരിയുടെ യാതൊരുവിധ പതർച്ചയോ ഇടർച്ചയോ ഉണ്ടായിരുന്നില്ല. നീന്തല്‍ മത്സരങ്ങളുടെ മൂന്ന് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് അപർണ കളിക്കളം വേദിയില്‍ നിന്ന് മടങ്ങുന്നത്.

100, 50 മീറ്റർ ഫ്രീസ്റ്റൈലിലും 4 x 400 മീറ്റർ ഫ്രീസ്റ്റൈല്‍ റിലെയിലുമാണ് അപർണ ഒന്നാം സ്ഥാനം നേടിയത്. തിരുവനന്തപുരം ഡോ. അംബേദ്‌കർ മെമ്മോറിയല്‍ മോഡല്‍ റസിഡൻഷ്യല്‍ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർഥിനിയായ അപർണ നീന്തല്‍ പരിശീലനം നടത്തുന്നത് ആക്കുളം പാർക്കിനോട് ചേർന്നുളള നീന്തല്‍ കുളത്തിലാണ്.

രാവിലെയും വൈകീട്ടുമായി മണിക്കൂറുകളോളം നീളുന്ന പരിശീലന പ്രയത്നം ഫലം കണ്ട സന്തോഷത്തിലാണ് അപർണ. സ്വദേശമായ പാലോടുള്ള വീടിനോട് ചേർന്നുള്ള നീന്തല്‍ കുളത്തില്‍ കുട്ടികള്‍ നീന്തല്‍ പരിശീലനം നടത്തുന്നത് കണ്ടാണ് കുഞ്ഞ് അപർണ നീന്തലില്‍ ആകൃഷ്ടയാകുന്നത്. അഞ്ചാം ക്ലാസ് മുതല്‍ നീന്തല്‍ പരിശീലനം ആരംഭിച്ച അപർണ ആർമി ഓഫീസർ ആകണമെന്ന ആഗ്രഹവും പങ്കുവെക്കുന്നു.


LIVE TV KERALA
21482 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.